Sunday, December 29, 2013ഗോപുരങ്ങളുയരുകയും
തകരുകയും,
ശീതകാലനെരിപ്പോടിലെരിയുകയും
അസ്വസ്ഥഗാനസ്വരങ്ങൾ
ഹൃദയമുലയ്ക്കുകയും ചെയ്യുമ്പോൾ
വിരൽതുമ്പിലേറും ദൈവതമേ
അശാന്തിയുടെ വിലാപങ്ങൾ, 
അഴലുകൾ മാഞ്ഞുതീരും
സായന്തനജപമോ
ഒരു ദിനാന്ത്യം
മിഴിയിലുറയും മാർഗഴിയിൽ
സംഗീതം
ഗ്രഹപാളികളിൽ ചുറ്റുവിളക്കുകൾ
മൂടിക്കെട്ടിയ മൂവന്തിയിൽ
ഓട്ടുവിളക്കണച്ചുറങ്ങും
ഒരു കവിത..

No comments:

Post a Comment