Thursday, March 1, 2012


അക്ഷരങ്ങൾ

ന്യായക്കൂടയിലിന്നുകണ്ടു
അന്യായത്തിൻ
ചായക്കൂട്ടുകൾ..


ആളെക്കാട്ടാനാടിയ
പ്രദർശകരെയൊന്നുലച്ചപ്പോൾ
ചുമപ്പുകൊടിയുമായ് വന്നു
അനീതിപത്രിക..


അക്ഷരങ്ങളെ
മായിക്കാനൊരുമ്പെട്ട
ഒരു ഗോപുരമുടഞ്ഞു തകർന്നു
ഉടഞ്ഞഗോപുരതുണ്ടുമായ്
ആളെ കാട്ടാൻ
ഘോഷയാത്രചെയ്ത
യുഗത്തെ കണ്ടു
സഹതപിച്ചു ഭൂമി..


ഋണപ്പാടുകൾ തീർക്കാൻ
കോലം കെട്ടിയ ആളെ 
ധീരനെന്നെഴുതി, 
വീരശൃംഗലയണിയിച്ചു
പകതീർത്തു ഒരു കുലം..



അവൻ വാദിച്ചതെന്നും
അവനെ പുകഴ്ത്തും 
സ്തുതിപാഠകരെ
അവനെ ചോദ്യം ചെയ്തവരെ
അരക്കില്ലങ്ങളിൽ
അവനുന്മൂലനം ചെയ്തു
എങ്കിലുമക്ഷരങ്ങൾ
ആകാശവാതിലുകൾ
പണിത സുരക്ഷാവലയവുമായ്
വിരൽതുമ്പിലേയ്ക്ക് മെല്ലെ
ചിറകടിച്ചുവന്നു
അവനു സഹിക്കാനാവാഞ്ഞതും
അതായിരുന്നു..

ഇരുണ്ടുവെളുക്കും മാത്രയിൽ
നിറം മാറിപ്പോയ ഒരു ഋതുവിന്റെ
മങ്ങിയ കല്പനകൾ കണ്ടുകണ്ടു
ചിരിക്കാനും മറന്നിരിക്കുന്നു
പ്രപഞ്ചം..


No comments:

Post a Comment