Wednesday, March 14, 2012

മഴതുള്ളി 



ചിത്രതാഴിട്ടുപൂട്ടിയ
വാതിലുടച്ച കുലം
അന്യായപത്രികയിലെഴുതിയ
മഹത്വം
ഭൂമിയുടെ സമുദ്രങ്ങളിൽ
പൊങ്ങുതടിപോലെയൊഴുകി


രാജ്യം മൺകുടം 
പോലെയുടയുമ്പോൾ
ചുറ്റുവലയങ്ങൾ
കുരുതിപ്പാത്രങ്ങളൊരുക്കി
മണ്ഡപത്തിൽ
കാത്തിരിക്കുമ്പോൾ
ഹൃദ്സ്പന്ദനങ്ങൾ
ഒരക്ഷരകാവ്യം തേടി
ശരത്ക്കാലത്തിനരികിലൂടെ
ഉൾക്കടലിലേക്കൊഴുകി.


ഉലച്ചുടച്ച വാതിലടക്കാതെ
പോയ കുലത്തിൻ
ശിരോപടങ്ങളിലേയ്ക്ക്
ആകാശം തൂവി
അഗ്നിചിറ്റുകൾ..



നക്ഷത്രകാവ്യങ്ങളുടെ
ഭംഗി സൂക്ഷിക്കാനാവാതെ
മനസ്സു നൊമ്പരപ്പെടുമ്പോൾ
വിരൽതുമ്പിൽ വന്നിരുന്നു
ഒരു മഴതുള്ളി..





No comments:

Post a Comment