Tuesday, January 3, 2012


സ്മൃതി
ഹൃദ്സ്പന്ദനമൊരു 
വാദ്യനാദലയം
ഹൃദ്യം..
ഒരോ സ്പന്ദനവുമൊരു കവിത
ഒരിക്കലുമറിയാതെ പോയ
മേൽ വിലാസം
ഫാൽഗുനം..
വിവർത്തനത്തിനടയാളം
തേനിൽ മുക്കിയ
ശരശയ്യയിലേക്കുള്ള
ഒരസ്ത്രം..
വേനൽ മഴയിതൾ
ഏപ്രിൽ..
ദൈവത്തിൻ മുദ്രാങ്കിതം
നിള താഴേയ്ക്കൊഴുകിയ വഴി
അതിനരികിലെത്രയോ
ഋതുക്കൾ...
വർഷങ്ങളുടെ ചേലത്തുമ്പിൽ
തുന്നിക്കൂട്ടിയ ദിനങ്ങളിൽ
നിന്നടരും
പരാജിതരുടെയപരാജിതദൈന്യം
എവിടെയോ നിറം തെറ്റിമങ്ങിയ
മേൽ വിലാസം
അതിലും മുദ്രകൾ
പുസ്തകത്താളുകൾ..
ചരിത്രത്തിന്റെയിടുങ്ങിയ
ഹൃദ്രയരേഖകൾ..
കൃഷ്ണപക്ഷമേഘങ്ങൾ..
മഷിപടർന്ന വർണ്ണങ്ങൾ
പൊൻനാണ്യങ്ങൾക്കരികിലും
തിളങ്ങിയ നക്ഷത്രവിളക്കുകൾ..
അക്ഷതമിട്ടുതീർത്ത 
അത്യാഹിതങ്ങൾ..
നീ കോറിയിട്ട ഭൂപടത്തിനരികിൽ
നീയെഴുതിയയവസാന മുദ്ര
സാധാരണത്വം...
അടയാളങ്ങളനേകം..
അതിലുമൊഴുകട്ടെ കടൽ..
ശാന്തിപർവങ്ങളിലേക്ക്
നടന്നുനീങ്ങുമ്പോൾ
ഉൾക്കടലിലൂടെയൊരു
തീർഥയാത്ര....


No comments:

Post a Comment