Monday, September 21, 2015

രണ്ട് കവിതകൾ താരതമ്യം ചെയ്തപ്പോൾ
======================================
ദയവു ചെയ്ത് ആരും യുദ്ധത്തിന് വരരുതെന്ന് അപേക്ഷിക്കുന്നു. എനിയ്ക്കിഷ്ടപ്പെട്ടത് ആദ്യത്തേ കവിതയാണ്. രണ്ടാമത്തേതിൽ കവിതയുമില്ല, ഒന്നുമില്ല. കുറെ വരികൾ.
ആദ്യത്തെ കവിത വായിച്ചപ്പോൾ കവിതയെന്ന് തോന്നി
പരീക്ഷ എന്ന പേരുള്ള രണ്ടാമത്തെ വിശേഷാൽ പ്രതിയിലെ കവിത വായിച്ചപ്പോൾ കഇതേ പോലുള്ള അസംസ്കൃതവസ്തുക്കൾ കുറെ നാളെങ്കിലും ആ കവി എഴുതാതിരിക്കാൻ എഴുതിയ കവിയുടെ കൈ ഒന്ന് പൊട്ടിത്തെറിച്ചെങ്കിൽ എന്നാശിച്ച് പോയി. ധന്വന്തരത്തിൽ മുക്കിയാലും അനക്കാനാവാതെ കുറെ നാളെങ്കിലും എഴുതിയ
കൈ തളർന്നുപോയെങ്കിലെന്നാശിച്ചു പോയി
=======================================================
ഫേസ് ബുക്കിൽ വായിച്ചത്
=================================
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ !
By Narayanan U Subrahmanian
==========================================
പകുതിയോളം തുറന്നിട്ട ജാലക
പ്പഴുതിലൂടെക്കടൽക്കാറ്റടിച്ചുവോ?
വെറുതെ ,യേകാന്തശയ്യമേൽ, മൂകമാ-
യിരുളു തിന്നിരിയ്ക്കുന്നുവോ നീ സഖീ!
കടലിനക്കരെക്കാത്തിരിപ്പുണ്ടു, നിൻ
കരൾ പറിച്ചു കടന്നൊരാക്കാമുകൻ
അകലെയേതോ വിഭാതം കൊതിച്ചു ,തീ -
പ്പകലെരിച്ചു കരിഞ്ഞ ചിറകുമായ്
കനവു കൊത്തിപ്പറന്നതാണക്കിളി,
ഹൃദയനീഡത്തിൽ നിന്നുമേകാകിയായ്!
അവിടെയാകാശസീമയിൽ കാണ്മിതാ
മധുരചുംബനപ്പൂവിന്റെ ശോണിമ !
പ്രണയമാം നീരൊഴുക്കിൻകരുത്തിനെ
യണ മുറിച്ചു തുറന്നു വിട്ടേയ്ക്കുക!
കടലിലൂപ്പുപോൽ ചേർന്നലിഞ്ഞെത്തുമ -
ക്കരെയലച്ചാർത്തിലാഞ്ഞുലഞ്ഞങ്ങനെ:
തിരികെയെത്തും കടൽക്കാറ്റു ചൊല്ലുമാ
വിരഹ പീഡ തൻ നീറ്റുന്ന വേദന
വിരൽ തൊടുമ്പോൾച്ചലിയ്ക്കുന്ന പാവ പോൽ
പിരിമുറുക്കും ഞരമ്പിന്റെ വേദന
ഹൃദയഭിത്തിയിൽ പ്പറ്റിയൊരോർമതൻ
ചിതലുകാർന്നു തീർന്നേയ്ക്കു മജ്ജീവിതം!
കടലിരമ്പമായേതോ വിദൂരസ-
ങ്കടമിതാ നിന്റെ കാതിലെത്തുന്നുവോ?
പറകയാണശ്രുനീരിൽ കുതിർന്നുപ്പു
പടരുമാസ്വനം നിന്നോടിതേവിധം
"മുറിയിലെച്ചുമർക്ലോക്കിന്റെ സൂചികൾ -
ക്കറിയുകില്ലൊന്നു വേഗം കുറയ്ക്കുവാൻ
മരണമേ, നിന്നിലേയ്ക്കതിൻ യാത്രയെ -
ന്നറിവു ,നോവിന്റെ പാതയിൽക്കൂടി!
അരികിലുണ്ടായിരുന്നു നീ യെങ്കിൽ - ഞാൻ
വെറുതെയാശിച്ചു പോകയാണോമനേ!"
പകുതിയോളം തുറന്നിട്ട ജാലക
പ്പടിയിലേകനായ് നിൽപ്പുണ്ടൊരാൺകിളി!
============================================
വിശേഷാൽപ്പതിപ്പിൽ വായിച്ചത്
ഒരു പ്രശസ്തകവി..
================================
പരീക്ഷ
സ്കൂൾമുറ്റത്തെ കൊന്ന
ഓർക്കാപ്പുറത്ത് പൂത്തു
ഋതുവായ വിദ്യാർഥി
വേനൽപ്പരീക്ഷ
കളിയൊഴിഞ്ഞ മൈതാനം
അധ്യാപകന്റെ കഷണ്ടിമണ്ട
പൊരിയുന്ന വെയിലേറ്റ് പൊട്ടിത്തെറിക്കട്ടെ
മെടഞ്ഞ മുടി പിന്നിലേയ്ക്കിട്ട്
പരീക്ഷയെഴുതുന്ന കുട്ടികൾ
ഒരുവളുടെ അടുത്തുകൂടെ പോയപ്പോൾ
ഈറ്റപ്പുലിയുടെ മണം
---------------------------------------------------------------------------------------
ആദ്യത്തെ കവിത വായിച്ചപ്പോൾ കവിതയെന്ന് തോന്നി
പരീക്ഷ എന്ന പേരുള്ള രണ്ടാമത്തെ കവിത വായിച്ചപ്പോൾ ഇതേ പോലുള്ള അസംസ്കൃതവസ്തുക്കൾ കുറെ നാളെങ്കിലും ആ കവി എഴുതാതിരിക്കാൻ എഴുതിയ കവിയുടെ കൈ ഒന്ന് പൊട്ടിത്തെറിച്ചെങ്കിൽ എന്നാശിച്ച് പോയി. ധന്വന്തരത്തിൽ മുക്കിയാലും അനക്കാനാവാതെ കുറെ നാളെങ്കിലും എഴുതിയ കൈ തളർന്നുപോയെങ്കിലെന്നാശിച്ചു പോയി
------------------------------------------------------------------------------------------

Tuesday, January 7, 2014

കാലരഥസ്പന്ദങ്ങൾ


കാലത്തിനാവശ്യം
അംബയുടെ പുനർജനി
ഭീക്ഷ്മരെയില്ലാതാക്കാൻ
നിറമൊഴുക്കി
അസ്ത്രമേറ്റി
നിഴൽക്കുത്തി
അഥർവമൊരുക്കി
കാലം കാത്തിരുന്നു
പുനർജനിച്ചതംബയായിരുന്നില്ല
മഹിഷാസുരമർദ്ധിനി
ഭൂമിയുലച്ച കാലരഥങ്ങൾക്ക്
കടിഞ്ഞാണിടാൻ
പുഴയുടെ കറുത്ത കയങ്ങളിൽ
വീണുടഞ്ഞ കാവ്യസ്പന്ദത്തിലമൃതുതൂവാൻ..

കാലസർപ്പങ്ങളിഴയും ചുമരുകളിൽ
കവിതയെഴുതും നക്ഷത്രങ്ങൾ
ഭീക്ഷ്മർ ഉത്തരായനത്തിൽ
ജീവൻ വെടിഞ്ഞത് കാലരഥസ്പന്ദങ്ങൾ
അറിയാത്തതെന്തേ...
ദ്വാപരയുഗത്തിൽ നിന്നും
എത്ര ദൂരം നടന്നിരിക്കുന്നു ഭൂമി...

Monday, January 6, 2014

പ്രിയപ്പെട്ട മീര,

ദു:ഖം ഉറഞ്ഞുതുടങ്ങിയിട്ടുണ്ടെന്ന് അറിയാം.
സത്യത്തിൽ  നമ്മൾ ജീവിതത്തിൽ കണ്ട ഏറ്റവും കൊടിയ വിഷമുള്ള സർപ്പം അവൻ തന്നെ. അവന്റെ വിഷമേറ്റാണു മീര  നമ്മുളുടെ ഹൃദയം കരിഞ്ഞത് .
അവനെത്ര സർപ്പങ്ങളെ നമ്മളുടെ ജിവിതത്തിലേയ്ക്ക് കുടഞ്ഞിട്ടു. ക്രൂരന്മാരുടെ രാജവെമ്പാലയവൻ. വിഷപ്പല്ലുകൾ മറച്ചുവച്ചു സൗമ്യമായ് ചിരിക്കുന്നവൻ. അവനെറിഞ്ഞ വിഷസർപ്പങ്ങളെ നമ്മൾ എത്ര കണ്ടിരിക്കുന്നു. നമ്മുടെ ഫേസ് ബുക്കിലും, മെയിൽ ബോക്സിലും അവന്റെയാളുകൾ എറിഞ്ഞ വിഷസർപ്പങ്ങൾക്ക് നമ്മളെയില്ലാതാക്കാനാവുന്നത് ഈശ്വരകൃപ മാത്രം. അയാൾക്കുമുണ്ട് സിസ്റ്റേഴ്സ്. ഒരു സർപ്പത്തെ അവരുടെ ഫേസ് ബുക്കിലേയ്ക്കും  ഇട്ടു കൊടുക്കണം. വിഷത്തിന്റെ രാജാവിന്റെ വിഷം അവരും അറിയണം. ഇവിടെ നിയമമെന്നത് തുലാസിലിട്ട് തൂക്കി വിൽക്കുന്ന ഒരു കടലാസ് മാത്രം. കോടികളടിച്ചു മാറ്റി സുഖിക്കുന്നു ഒരു സ്ത്രീ.  അവർ മാന്യവനിതയാണെന്നത്രെ ഒരു വിശേഷലേഖകൻ പറയുന്നത്, ഉള്ളിലെ ആർത്തിസർപ്പത്തിന്റെ വിവിധ ഫണങ്ങളുമായ് ആ സ്ത്രീ ഇന്ത്യ മുടിക്കുന്നു. എട്ടുവിഷം കാലെടുത്തു വച്ച നാൾ തുടങ്ങി ഇന്ത്യയുടെ അധ:പതനം. രാജവിഷസർപ്പത്തിനു പാക്കിസ്ഥാനെ കുറ്റം പറയാനേ സമയമുള്ളു. ഡ്രിങ്ക്സ് ബ്രാൻഡിനു മോഡൽ ചെയ്യുന്നവർ ഡ്രഗ്സിലെത്തി നിൽക്കുന്നു.

നമ്മുടെ ഫേസ് ബുക്കിലേയ്ക്ക് സർപ്പങ്ങളെയിടുന്നു കൊടും വിഷം നിറഞ്ഞ അവന്റെയാളുകൾ. അവൻ നിശ്ശബ്ദനായി പുറകിൽ നിന്നു  ചെയ്യിക്കുന്നു, കണ്ടുരസിക്കുന്നു.  ആകാശവാതിലിനരികിലിരുന്ന് ദൈവം കാണുന്നുണ്ട് അവന്റെ വിഷസർപ്പങ്ങളെ.

അവന്റെ മനുഷ്യവിഷസർപ്പങ്ങളുടെ വിഷം എന്നും കാണുന്നുണ്ടെങ്കിലും യഥാർഥ ദൈവത്തിൽ വിശ്വസിക്കുന്ന  ഞങ്ങൾ പലപ്പോഴും പ്രതികരിക്കാതിരിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. അവനെ പോലെ താഴേയ്ക്ക് പോകാനുള്ള ഇഷ്ടക്കേടു കൊണ്ടു മാത്രം. സ്ത്രീകൾക്ക് മനോഹരമായ ഫോർവേഡുകളയക്കുക, അവരെ മയക്കിയെടുക്കുക, പിന്നീട്  കിടപ്പറയിലേയ്ക്ക് ലെൻസ് വരെ  വച്ച് നോക്കുന്ന രാജവിഷസർപ്പമേ, നിന്റെ വിഷം മൂലം കരിഞ്ഞ ഞങ്ങളുടെ ഹൃദയത്തിൽ ദൈവം അമൃതു തൂവുമെന്ന വിശ്വാസം ഇന്നും ഞങ്ങൾക്കുണ്ട്. അവന്റെ സഹോദരിക്കയക്കട്ടെ അവൻ വിഷസർപ്പങ്ങളെ, അവരെയും അവൻ ലെൻസിൻ കീഴിൽ വിലങ്ങിടട്ടേ.  കുറെ വിഷസർപ്പങ്ങളെ അവരുടെ ഫേസ് ബുക്കിലേയ്ക്കും അയച്ചു കൊടുത്ത് വിഷഭാവത്തിനു മേന്മ കൂട്ടിയാലും. അവരുടെ കിടപ്പറയിലേയ്ക്കും ഒരു ലെൻസ് വയ്ക്കുക. അവനു മനുഷ്യനെയറിയാൻ ഒരു ലെൻസ് മാത്രമല്ലേ ആവശ്യമുള്ളൂ.  ഞങ്ങളെ സർപ്പവിഷമെറിഞ്ഞും, പല പേരു വിളിച്ചും പ്രകോപ്പിച്ച്  ഒരാർത്തിക്കാരിയെ ചായം തേച്ചു മഹത്വക്കാരിയാക്കിയ അവന്റെ വിഷമെന്തെന്ന് ദൈവം കാട്ടിത്തന്നു. ഇത്ര വിഷം അവനുണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ ഇന്നുമാവുന്നില്ല...
വിഷജന്തുക്കളെ മനസ്സിൽ വളർത്തുന്നവർക്കേ അതു മറ്റുള്ളവരുടെ ഫേസ് ബുക്കിലേയ്ക്കും, മെസേജ് ബോക്സിലേയ്ക്കും ഇടാനാവൂ.

എതിരു പറയുന്നവരെ  അവൻ വിഷപ്പല്ലുകളാഴ്ത്തി ഇല്ലായ്മ ചെയ്യുന്നത് കണ്ട് കണ്ട്  അവന്റെ വിഷശക്തിയെ ഇന്ന് നന്നായി നമുക്കറിയാം മീര.. അതിനാൽ അവനോടും അവന്റെയാളുകളോടും ഒന്നു പറയുന്നു. വിഷസർപ്പങ്ങളെ ഞങ്ങളുടെ ഫേസ് ബുക്കിലേയ്ക്കിട്ട് ആളാകുന്ന ആ ലോ എന്റ് ഔട്ട് ഡേറ്റഡ് മെതേഡ് ഇനിയെങ്കിലും ഉപേക്ഷിക്കുക.

അവന്റെ കൊടും വിഷത്തെ നീതിപീഠത്തിനോ, മനുഷ്യർക്കോ ഇല്ലായ്മ ചെയ്യാനാവാത്തതിനാൽ  ഞങ്ങളതിനെ ദൈവത്തിനു മുൻപിലേയ്ക്ക് നീക്കിവയ്ക്കുന്നു..

ഞങ്ങളുടെ ഫേസ് ബുക്കിലേയ്ക്ക് അവനിടുന്ന അവന്റെ സർപ്പവിഷത്തിനോട്  ഇനി ഞങ്ങൾ പ്രതികരിക്കാനുദ്ദേശിക്കുന്നില്ല.. ഞങ്ങളേ താഴേയ്ക്കിടാനൊഴുക്കും അവന്റെ സർപ്പവിഷം   ദൈവം അലിയച്ചു കളയും. ഇന്നല്ലെങ്കിൽ നാളെ...

 മീര,  നമ്മളെ നിശ്ശബ്ദരാക്കാൻ, നമ്മളൂടെ ഹൃദയം തകരാനായ്   അവനയയ്ക്കും വിഷസർപ്പങ്ങൾക്ക് ഇനി മറുപടിയെഴുതേണ്ടതില്ല. ഒരിക്കലും നന്നാകാനുദ്യേശമില്ലാത്ത വിഷമാണത്...

 ഗായത്രി

Thursday, January 2, 2014  


ഒന്നു മുതൽ.......


ജനുവരി 3 2014

സമയം 12.12
എവേക്കണിംഗ് ഇന്ത്യാ റ്റു ഇന്ത്യാ
എന്ന ബുക്കിൽ മൗണ്ട് അബുവിലെ
തേജ്പാല ദേവാലയം
വെള്ളിയാഴ്ച്ച തുടങ്ങുന്നു
മിഴിയിലെ നക്ഷത്രമുറങ്ങും മുൻപേ
മനസ്സുണർന്നിരിക്കുന്നു
ദു:ഖകരമാം വർത്തമാനകാലലിഖിതങ്ങൾ
ആലേഖനം ചെയ്യും സ്മാരകശിലകൾ മുന്നിൽ
ഋതുക്കളുറയും സ്മൃതിയിൽ
ചുമരുകളിൽ നിറയും
അക്ഷരപ്പിശകുകളിൽ കയ്പുനീർ
പടിപ്പുരവാതിലടച്ച്
ചുറ്റുമതിൽ പണിയുന്നു ഹൃദയം
വിരൽതുമ്പിൽ വിരിയും
അക്ഷരങ്ങൾ അമൃതുതുള്ളിയായീടാൻ
ജപം തുടരുന്നു ഹൃദ്സ്പന്ദനങ്ങൾ..

Wednesday, January 1, 2014


ജനുവരി ഒന്ന് 2014


ജനുവരി ഒന്ന്
തണുപ്പുതോർന്ന
 ബുധനാഴ്ച്ചയിലെ പ്രഭാതത്തിൽ
പവിഴമല്ലിത്തോപ്പുകളിലെ
ഗ്രാമം ശാന്തിമന്ത്രങ്ങളായ്
പ്രദക്ഷിണവഴിയിലൂടെ
ചന്ദനസുഗന്ധമാർന്ന
സോപാനത്തിൽ ജപമാർന്ന
ദിനം
ജാലകമടച്ചുതഴുതിട്ട
എഴുത്തക്ഷരങ്ങൾക്കരികിൽ
ഹൃദ്സ്പന്ദനങ്ങൾ
കവിതയായി..

 ജനുവരി രണ്ട് 2014


പ്രഭാതം പ്രകാശത്തിനിതൾ
വിടർത്തും മുൻപേ മനസ്സുണർന്നിരുന്നു
ഇലപൊഴിയും വഴിയിൽ
വ്യാഴാഴ്ച നിറമൊഴിഞ്ഞു നിന്നു
നഗരസന്ധ്യയിൽ തലേന്ന് വായിച്ച
ദു:ഖകരമാം മെറിബെൽ
മനസ്സിലേയ്ക്ക് വന്നു
ആൽപ്സിനരികിലൂടെ
തീവ്രപരിചരണമായ് മാറിയ ജീവസ്പന്ദം
ആഗസ്റ്റാ വെസ്റ്റ് ഡീൽ ഓർമ്മയാകുന്നുവോ
ഓർമ്മതെറ്റുകളുടെ ആസ്ഥിപത്രത്തിൽ
നറം മങ്ങി വീഴും നിഴലുകൾ
ഉപാധിസ്ഥമാം വിലങ്ങുകളടർന്നുണരും
മൊഴി
തീവ്രസ്വരങ്ങളിൽ ഉറക്കുപാട്ടുകൾ
നക്ഷത്രസ്വപ്നങ്ങളിലുണർന്ന
ജനുവരി രണ്ട്
ശംഖു പോലെ, ഓംങ്കാരം പോലെ
ഒരു കടൽ...
ജനുവരി രണ്ട് 2014

പ്രഭാതം പ്രകാശത്തിനിതൾ
വിടർത്തും മുൻപേ മനസ്സുണർന്നിരുന്നു
ഇലപൊഴിയും വഴിയിൽ
വ്യാഴാഴ്ച നിറമൊഴിഞ്ഞു നിന്നു
നഗരസന്ധ്യയിൽ തലേന്ന് വായിച്ച
ദു:ഖകരമാം മെറിബെൽ
മനസ്സിലേയ്ക്ക് വന്നു
ആൽപ്സിനരികിലൂടെ
തീവ്രപരിചരണമായ് മാറിയ ജീവസ്പന്ദം
ആഗസ്റ്റാ വെസ്റ്റ് ഡീൽ ഓർമ്മയാകുന്നുവോ
ഓർമ്മതെറ്റുകളുടെ ആസ്ഥിപത്രത്തിൽ
നറം മങ്ങി വീഴും നിഴലുകൾ
ഉപാധിസ്ഥമാം വിലങ്ങുകളടർന്നുണരും
മൊഴി
തീവ്രസ്വരങ്ങളിൽ ഉറക്കുപാട്ടുകൾ
നക്ഷത്രസ്വപ്നങ്ങളിലുണർന്ന
ജനുവരി രണ്ട്
ശംഖു പോലെ, ഓംങ്കാരം പോലെ
ഒരു കടൽ...

ജനുവരി ഒന്ന് 2014ജനുവരി ഒന്ന്
തണുപ്പുതോർന്ന
 ബുധനാഴ്ച്ചയിലെ പ്രഭാതത്തിൽ
പവിഴമല്ലിത്തോപ്പുകളിലെ
ഗ്രാമം ശാന്തിമന്ത്രങ്ങളായ്
പ്രദക്ഷിണവഴിയിലൂടെ
ചന്ദനസുഗന്ധമാർന്ന
സോപാനത്തിൽ ജപമാർന്ന
ദിനം
ജാലകമടച്ചുതഴുതിട്ട
എഴുത്തക്ഷരങ്ങൾക്കരികിൽ
ഹൃദ്സ്പന്ദനങ്ങൾ
കവിതയായി..