എഴുതിതീരാതെയൊഴുകും
ഉൾക്കടൽ.
സംഘർഷഭരിതമാം സായാഹ്നം
പകൽചെപ്പിലൊഴുക്കിയ
അസ്ഥിരതയ്ക്കരികിൽ
ചിലമ്പിൽ നിന്നടർന്നുവീണ
മുത്തുകൾ.
പ്രാർഥനാനിർഭരമാം
സായം സന്ധ്യയിൽ
മഴ തൂവിയ കുളിരിൽ
എണ്ണവിളക്കിനരികിൽ
ജപമാലയിലെ മുത്തുകൾ.
പിൻതിരിഞ്ഞോടും
പാതയിൽ
ചരൽക്കല്ലുകൾ.
വൈശാഖമഴപെയ്യും
മനസ്സിൽ
അടർത്തിയിട്ട
അരുളപ്പാടുകൾ.
ഇലച്ചീന്തിലൊഴുകും
ചന്ദനസുഗന്ധം
കവിത സ്പന്ദിക്കും
കനകാംബരങ്ങളിലെ ഗ്രാമം
ഒരാർദ്രസ്മൃതി.
പവിഴമല്ലിപ്പൂവിതളിൽ
ഹൃദ്സ്പന്ദനമുദ്ര
എഴുതിതീരാതെയൊഴുകും
ഉൾക്കടൽ...
ഉൾക്കടൽ.
സംഘർഷഭരിതമാം സായാഹ്നം
പകൽചെപ്പിലൊഴുക്കിയ
അസ്ഥിരതയ്ക്കരികിൽ
ചിലമ്പിൽ നിന്നടർന്നുവീണ
മുത്തുകൾ.
പ്രാർഥനാനിർഭരമാം
സായം സന്ധ്യയിൽ
മഴ തൂവിയ കുളിരിൽ
എണ്ണവിളക്കിനരികിൽ
ജപമാലയിലെ മുത്തുകൾ.
പിൻതിരിഞ്ഞോടും
പാതയിൽ
ചരൽക്കല്ലുകൾ.
വൈശാഖമഴപെയ്യും
മനസ്സിൽ
അടർത്തിയിട്ട
അരുളപ്പാടുകൾ.
ഇലച്ചീന്തിലൊഴുകും
ചന്ദനസുഗന്ധം
കവിത സ്പന്ദിക്കും
കനകാംബരങ്ങളിലെ ഗ്രാമം
ഒരാർദ്രസ്മൃതി.
പവിഴമല്ലിപ്പൂവിതളിൽ
ഹൃദ്സ്പന്ദനമുദ്ര
എഴുതിതീരാതെയൊഴുകും
ഉൾക്കടൽ...
No comments:
Post a Comment