നീർത്തുള്ളികൾ
പ്രഭാതമേ!
ഒരീറൻ മഴത്തുള്ളിയുറയും മനസ്സിൽ
കവിതയിലലിയാത്ത ഒരു ശോകം
അളന്നളന്നു തീരാത്ത ഭൂമൺ തരികൾക്കരികിൽ
അലിവില്ലാതെയേറും ഒരലോസരഭാവം
പൂർവ്വസന്ധ്യയിലെഴുതാനാശിച്ച വാക്കുകൾ
അക്ഷരത്തെറ്റുകളായ് കടൽത്തീരത്തിലൂടെ
കടൽച്ചിപ്പികളിലൂടെ ഉൾക്കടലിലേയ്ക്കൊഴുകുന്നു
ഓർമ്മതെറ്റിയ മൃദുഭാവം
ഒരു സ്വരമായ്, ചന്ദനസുഗന്ധമായ്
സ്വപ്നങ്ങളായ് വീണ്ടും കവിതയെഴുതുന്നു
പുറം ലോകത്തിൻ സ്ഫോടകഭാവം
ഹൃദയമുലയ്ക്കുമ്പോൾ
മിഴിയിലെ മഴയിൽ ഗ്രാമമൊരു
നീർത്തുള്ളിയായൊഴുകുന്നു....
പ്രഭാതമേ!
ഒരീറൻ മഴത്തുള്ളിയുറയും മനസ്സിൽ
കവിതയിലലിയാത്ത ഒരു ശോകം
അളന്നളന്നു തീരാത്ത ഭൂമൺ തരികൾക്കരികിൽ
അലിവില്ലാതെയേറും ഒരലോസരഭാവം
പൂർവ്വസന്ധ്യയിലെഴുതാനാശിച്ച വാക്കുകൾ
അക്ഷരത്തെറ്റുകളായ് കടൽത്തീരത്തിലൂടെ
കടൽച്ചിപ്പികളിലൂടെ ഉൾക്കടലിലേയ്ക്കൊഴുകുന്നു
ഓർമ്മതെറ്റിയ മൃദുഭാവം
ഒരു സ്വരമായ്, ചന്ദനസുഗന്ധമായ്
സ്വപ്നങ്ങളായ് വീണ്ടും കവിതയെഴുതുന്നു
പുറം ലോകത്തിൻ സ്ഫോടകഭാവം
ഹൃദയമുലയ്ക്കുമ്പോൾ
മിഴിയിലെ മഴയിൽ ഗ്രാമമൊരു
നീർത്തുള്ളിയായൊഴുകുന്നു....
No comments:
Post a Comment