മുദ്ര
എഴുതുവാനാവാതെ
വിങ്ങിയ വാക്കുകൾ
വീണ്ടുമുണരുന്നു..
അരികിൽ നിലമുഴുതു
നീങ്ങിയ പഴേ ചില്ലുകൾ
നിണമൊഴുക്കുന്നു
പകതിന്നു തീർന്ന
രാജ്യത്തിനൊരുകോണിലിരുന്നു
പുകയിടുന്നു വർത്തമാനത്തിന്റെ
ഒരിതൾ..
കാണാകുന്ന ദിക്കിലെ
പ്രകൃതി കാവ്യത്തിനൊരു
ഭാവമാവുന്നു
ഇരുണ്ടു തുടങ്ങിയ മനസ്സുകൾ
സന്ധ്യാദീപങ്ങളെയുലയ്ക്കാൻ
ശ്രമിക്കുന്നു..
ഭൂമിയുടെയുൾക്കടൽ
പ്രശാന്തമോയെന്നറിയാൻ
തിരയേറിവരും മുദ്രപ്പതിപ്പുകൾ
വാരാന്ത്യങ്ങളെഴുതിയ
വ്യഞ്ജനക്കൂട്ടിൽ
നനഞ്ഞുകുതിർന്ന മണ്ണ്
ഒരിലച്ചീല്ല, മഴ
No comments:
Post a Comment