ഹൃദ്സപ്ന്ദനങ്ങൾ
സായാഹ്നമെഴുതും
അനുസ്വരങ്ങൾക്കപ്പുറം
മിഴിയിലൊഴുകിയ
കടലിൽ കവിതയുമായ്
ഒരു ശംഖ്
നീർത്തിയിട്ട
അസ്തമയമെഴുതിയ
പുസ്തകത്താളിൽ
പടർന്ന ചായക്കൂട്ടിൽ
പ്രഭാതത്തിൻ സ്വാഭാവികചാരുത
നഷ്ടമാക്കും വിഫലശ്രമത്തിൻ
അധികനിറങ്ങൾ
ഭൂമിയുടെ രോഷം
തീപടർത്തിയ ശരത്ക്കാലമെഴുതിയ
കവിതയിൽ കനലുകൾ
കടം തീർന്ന കല്പനകൾ
ശബ്ദരഹിതം
കടമായിട്ട ചില്ലുകൂടിനു
കൊടുത്തുതീർക്കാനാവാത്ത
ഋണപാത്രം
തീർപ്പെഴുതും
വിധിന്യായത്തിനൊരു
അന്യായത്തിനധികഭാരം
എഴുതിതൂത്തെഴുതിയ
പുസ്തകത്തിനസ്വഭാവികത്വം
പെയ്തുതോരാത്ത
മഴയ്ക്കൊരു പുണ്യാഹക്കലശം
പാടത്തിനിരുവശവും ചിതറിവീഴും
ചിന്താമുദ്രകൾക്കൊരു സർഗം
No comments:
Post a Comment