മൊഴി
ഡയറിക്കുറിപ്പുകളിൽ
കാലമെഴുതിയിട്ടിരുന്നു..
പലതും...
കലഹത്തിനായുള്ള കൽപ്പനകൾ,
സത്യങ്ങൾ, അസത്യങ്ങൾ
അദൃശ്യദൃശങ്ങൾ,
യാഥാർഥ്യങ്ങൾ, അയഥാർഥ്യങ്ങൾ
പിന്നെയിടക്കിടെ ചിലേ
ഓർമ്മപ്പെടുത്തലുകളും...
അവനൊരു ദുഷ്ടനും നികൃഷ്ടനും
സ്വാർഥനുമായിരുന്നില്ലെന്ന്
ശരിയായിരിക്കാം....
പക്ഷെ അവന്റെ ചില പ്രവർത്തികൾ
ദുഷ്ടന്മാരെക്കാളും നികൃഷ്രടമായിരുന്നു..
അറിഞ്ഞുകൊണ്ടുചെയ്ത,
ഉൽകൃഷ്രടതയുടെയവസാനത്തെയക്ഷരവും
മായ്ക്കുവാൻ പോന്ന നികൃഷ്ടകൃത്യങ്ങൾ..
അതങ്ങനെയല്ലയെന്ന്
മഷിതുള്ളികൾ പറയാൻ ശ്രമിക്കുന്നു,
പരാജയപ്പെടുന്നു...
സാഹചര്യങ്ങളുടെയതിഗൂഢഗതിയിൽ
എഴുതിതള്ളിയ മഷിപ്പാടുകളിൽ
നിറങ്ങളിലൊഴുകി മാഞ്ഞ
ഋതുക്കളിൽ നിറഞ്ഞേക്കാം
ഒരു പദം തെറ്റിയ നിഴൽപ്പോരിൻ
പുകഞ്ഞ സർഗസ്വരത്തിൻ
ചില്ലുതരികൾ..
സമുദ്രത്തിനറിയാം അടിയൊഴുക്കുകൾ
പുറമേ കാണും തിരയായിരിക്കില്ല
സമുദ്രം
അതിനാലാവും തീരങ്ങളിലെ
അസത്യത്തിൻ മണലെഴുത്തുകൾ
മാഞ്ഞുമാഞ്ഞില്ലാതെയാവുന്നത്..
ശംഖുടഞ്ഞുതീരുമ്പോൾ
അതിലെ കടലിരമ്പം
കേൾക്കാനുമാവില്ല..
കല്പിതകഥകളുടെ
പ്രബന്ധത്തിലെയവസാനമുദ്രയും
കണ്ടുണർന്ന മഴക്കാലത്തിലൊന്നിൽ
അതിലുണ്ടായിരുന്നയിത്തിരി
സത്യം മായിക്കുവാൻ
പണിപ്പെടും ചരിത്രത്തെയും
കാണാനായി..
അതിനാലാവും ചരിത്രപുസ്തകത്തിൻ
പണിപ്പെടും ചരിത്രത്തെയും
കാണാനായി..
അതിനാലാവും ചരിത്രപുസ്തകത്തിൻ
ഒരിതൾ മഴതുള്ളിവീണു നനഞ്ഞു മാഞ്ഞതും
അതു തുടച്ചെഴുതിയ ഡയറിക്കുറിപ്പുകളിൽ
തുരുമ്പാണികളുടെ
തുരുമ്പുതരികളിറ്റിക്കാൻ
തുരുമ്പുതരികളിറ്റിക്കാൻ
കാലം പണിപ്പെട്ടതും,
തിരയേറ്റത്തിൽ
ശംഖുകളുടയുമ്പോൾ
കടലുയർന്ന തീരത്തിൽ
തിരയേറ്റത്തിൽ
ശംഖുകളുടയുമ്പോൾ
കടലുയർന്ന തീരത്തിൽ
ഭൂമിയുടെ ഹൃദ്സ്പന്ദനങ്ങൾ
ഇലത്താളത്തിലെയതിദ്രുതമായ്
മാറിയതും ....
No comments:
Post a Comment