ഹൃദ്സ്പന്ദനങ്ങൾ
ഹൃദ്സ്പന്ദനങ്ങളെ
പുറം ലോകത്തിന്റെ
കണ്ണാടിപ്പാത്രത്തിലേയ്ക്കിട്ട
യുഗത്തിനോട്
ക്ഷമിക്കുവാനാകാത്തതെന്തേയന്ന്
ഭൂമിയുമാകാശവും
കടലിനോടു ചോദിക്കുന്നില്ല...
മുള്ളുതരികളിലുടക്കിക്കീറിയ
വിരലാലെഴുതുമക്ഷരങ്ങളിൽ
ചിലനേരങ്ങളിൽ ഒരു നീറ്റൽ..
പ്രപഞ്ചം മനോഹരമെങ്കിലും
അതിനരികിൽ ഹൃദയത്തെ
വലയങ്ങളിൽ കുരുക്കിയാഹ്ലാദിക്കും
മനോഹരമെന്നെഴുതിയിടാനാവാത്ത
മനുഷ്യചിന്തകൾ..
ഇരുട്ടിന്റെയിടനാഴിയിൽ നിന്നും
പ്രകാശനക്ഷത്രങ്ങളിലേയ്ക്ക്
നടക്കുമ്പോൾ കൂട്ടിനായ് വന്നു
ആർദ്രമായൊരു കാവ്യഭാവം
ചിലനേരങ്ങളിൽ
മൊഴിയിലുടക്കിക്കോറുന്നു
കാരുണ്യം നഷ്ടമാക്കാനിടയായ
തിളക്കം നഷ്ടമായ ഒരു മുഖാവരണം
നിഴലുകൾ മാഞ്ഞുപോയ
പടിപ്പുരയിൽ തെളിഞ്ഞു
സന്ധ്യാവിളക്ക് .
മൃദുവായ കാവ്യങ്ങളിലും
ഇന്നേറുന്നു കണ്ണാടിപ്പാത്രത്തിലേയ്ക്കിട്ട
ഹൃദയത്തിൻ അസന്തുലിതസ്പന്ദനം...
ഹൃദ്സ്പന്ദനങ്ങളെ
പുറം ലോകത്തിന്റെ
കണ്ണാടിപ്പാത്രത്തിലേയ്ക്കിട്ട
യുഗത്തിനോട്
ക്ഷമിക്കുവാനാകാത്തതെന്തേയന്ന്
ഭൂമിയുമാകാശവും
കടലിനോടു ചോദിക്കുന്നില്ല...
മുള്ളുതരികളിലുടക്കിക്കീറിയ
വിരലാലെഴുതുമക്ഷരങ്ങളിൽ
ചിലനേരങ്ങളിൽ ഒരു നീറ്റൽ..
പ്രപഞ്ചം മനോഹരമെങ്കിലും
അതിനരികിൽ ഹൃദയത്തെ
വലയങ്ങളിൽ കുരുക്കിയാഹ്ലാദിക്കും
മനോഹരമെന്നെഴുതിയിടാനാവാത്ത
മനുഷ്യചിന്തകൾ..
ഇരുട്ടിന്റെയിടനാഴിയിൽ നിന്നും
പ്രകാശനക്ഷത്രങ്ങളിലേയ്ക്ക്
നടക്കുമ്പോൾ കൂട്ടിനായ് വന്നു
ആർദ്രമായൊരു കാവ്യഭാവം
ചിലനേരങ്ങളിൽ
മൊഴിയിലുടക്കിക്കോറുന്നു
കാരുണ്യം നഷ്ടമാക്കാനിടയായ
തിളക്കം നഷ്ടമായ ഒരു മുഖാവരണം
നിഴലുകൾ മാഞ്ഞുപോയ
പടിപ്പുരയിൽ തെളിഞ്ഞു
സന്ധ്യാവിളക്ക് .
മൃദുവായ കാവ്യങ്ങളിലും
ഇന്നേറുന്നു കണ്ണാടിപ്പാത്രത്തിലേയ്ക്കിട്ട
ഹൃദയത്തിൻ അസന്തുലിതസ്പന്ദനം...
No comments:
Post a Comment