മൊഴി
അരുളപ്പാടുകളിൽ
ഋണം തീർത്തുനീങ്ങും
കുലം മെനഞ്ഞ
ഓലപ്പുരകൾ
കരിഞ്ഞുണങ്ങിയ
അഗ്നികുണ്ഡങ്ങൾക്കരികിൽ
മഴയിലുണരും
പുൽനാമ്പിൻ കവിത
ലോകത്തിനതിരുകളിൽ
ചങ്ങലകിലുക്കീനീങ്ങും
ആൾക്കൂട്ടം തട്ടിതൂവും
ആരവത്തിനരികിൽ
മുഖാവരണം നഷ്ടമായൊരു
യുഗത്തിൻ കാൽപ്പാടുകൾ
ലോകം ചുരുങ്ങും
രാജ്യവീഥിയിൽ
ഗാന്ധിമണ്ഡപത്തിനരികിൽ
രാജചിഹ്നങ്ങൾക്കായ്
വിലപേശുന്നു
കുലീനകുലത്തിൻ
അറിവില്ലായ്മ..
പ്രപഞ്ചമതിൻ
നിറമാല്യങ്ങളിൽ
നിന്നെന്നേതൂത്തുമായ്ച്ചിരിക്കുന്നു
കൃത്രിമക്കൂട്ടൂകൾ..
മഴതൂവും ഈറൻപ്രഭാതങ്ങളിൽ
വയലേലയിലോടിയ
കാറ്റിൻ തുമ്പിൽ
ചന്ദനക്കാപ്പിൻ സുഗന്ധം..
വയലേലയിലോടിയ
കാറ്റിൻ തുമ്പിൽ
ചന്ദനക്കാപ്പിൻ സുഗന്ധം..
No comments:
Post a Comment