മൊഴി
കല്പാന്തങ്ങളുടെ
കഥയിലൊരക്ഷരകാലം പോലെ,
സ്വരം പോലെ
സംവൽസരങ്ങളിൽ
ദിനങ്ങൾ തുന്നിചേർത്ത
അരയാലിലതുമ്പിലൂയലാടി മാഞ്ഞ
ഋതുക്കളുടെ കാവ്യഭംഗി.
വലയങ്ങളുടെ വിഭ്രാന്തമാം
ദ്രുതവിദ്രുതങ്ങളിൽ
ചില്ലുപൊട്ടുകൾ പൊടിയും
വിരൽതുമ്പിലെ നോവിൽ
ചന്ദനമരങ്ങളിലെ
സുഗന്ധമിറ്റിക്കും പ്രഭാതം...
രാശിപ്രമാണങ്ങൾ തെറ്റിയ
ചതുരചെപ്പിലൂടെ
കവടിശംഖിലൂടെ തിളക്കം
തേടിപ്പോയ പ്രാചീനപുരാണങ്ങൾ
മായ്ക്കാനൊരുങ്ങിയ
സമുദ്രസ്വരങ്ങളെ
പ്രദിക്ഷണവഴിയിലുണർത്തും
ഭൂമി..
നിലതെറ്റിയോടിയ നിഴലുകളിൽ
കല്ലുടഞ്ഞ കൽത്തേരുകളിൽ
എണ്ണച്ചായാചിത്രങ്ങളിൽ
ആകാശത്തിന്റെ കമാനങ്ങളിൽ
എഴുതിമുഴുമിക്കാനാവാതെ
എണ്ണിത്തീരാത്തത്രയും
നക്ഷത്രമിഴികൾ...
കല്പാന്തങ്ങളുടെ
കഥയിലൊരക്ഷരകാലം പോലെ,
സ്വരം പോലെ
സംവൽസരങ്ങളിൽ
ദിനങ്ങൾ തുന്നിചേർത്ത
അരയാലിലതുമ്പിലൂയലാടി മാഞ്ഞ
ഋതുക്കളുടെ കാവ്യഭംഗി.
വലയങ്ങളുടെ വിഭ്രാന്തമാം
ദ്രുതവിദ്രുതങ്ങളിൽ
ചില്ലുപൊട്ടുകൾ പൊടിയും
വിരൽതുമ്പിലെ നോവിൽ
ചന്ദനമരങ്ങളിലെ
സുഗന്ധമിറ്റിക്കും പ്രഭാതം...
രാശിപ്രമാണങ്ങൾ തെറ്റിയ
ചതുരചെപ്പിലൂടെ
കവടിശംഖിലൂടെ തിളക്കം
തേടിപ്പോയ പ്രാചീനപുരാണങ്ങൾ
മായ്ക്കാനൊരുങ്ങിയ
സമുദ്രസ്വരങ്ങളെ
പ്രദിക്ഷണവഴിയിലുണർത്തും
ഭൂമി..
നിലതെറ്റിയോടിയ നിഴലുകളിൽ
കല്ലുടഞ്ഞ കൽത്തേരുകളിൽ
എണ്ണച്ചായാചിത്രങ്ങളിൽ
ആകാശത്തിന്റെ കമാനങ്ങളിൽ
എഴുതിമുഴുമിക്കാനാവാതെ
എണ്ണിത്തീരാത്തത്രയും
നക്ഷത്രമിഴികൾ...
No comments:
Post a Comment