പറഞ്ഞുതീരാതെപോയ കഥ..
പറഞ്ഞുതീരാതെ പോയ
കഥയ്ക്കൊരടിക്കുറിപ്പ്
അനവസരചിന്തകൾ..
തർജിമകൾ...
തണുത്ത മൗനം..
തിരയേറ്റങ്ങൾ..
മേഘസന്ദേശങ്ങൾ..
കടൽശംഖുകൾ..
പ്രണയമെഴുതിയെഴുതി മായ്ച്ച
കാലം..
വഴിയിലിടറിമാഞ്ഞ പുഴ..
തണൽ മറന്നൊരരയാൽ..
പെയ്തൊഴിയാതെ തീർന്ന
മഴ...
മഷിതുള്ളികൾ
തണുപ്പാറ്റാൻ
നെരിപ്പോടുകൾക്കരികിലിരുന്ന
മഞ്ഞുകാലക്കവിതകൾ
എല്ലാമേറ്റുമുട്ടിയിരുട്ടായി
മാറിയ കൃഷ്ണപക്ഷത്തിൽ
പവിഴമല്ലിപ്പൂവിലൊരു
കനൽ വർണം..
ഭ്രാന്താർക്കായിരുന്നു
എനിക്കോ
അതോ നിനക്കോ??
No comments:
Post a Comment