Saturday, December 10, 2011


മൊഴി
അനുസ്വരങ്ങളുടെയധിനിവേശത്തിൽ
സ്വരങ്ങളാലാകാശമെഴുതിയ ഗാനം..
അരികിലോ ചിലമ്പൊതുക്കി
നിൽക്കും സാമ്രാജ്യത്തിൻ
തകർന്ന ശ്രീകോവിലുകൾ..
നിറം ചേർത്തു നിറം ചേർത്തു
മങ്ങിയ തിരശ്ശീലകൾക്കരികിൽ
അപ്രിയമായൊരാട്ടക്കലാശം
എഴുതുമൊരോ വാക്കിനുമർഥകവചം
തേടാനെന്നപോലെത്തും
ആവൃതകൗതുകം
അദൃശതയുടെ ദൃശ്യതയിൽ
മുദ്ര തീർത്തൊരനിഷ്ടങ്ങൾ
പലായനം ചെയ്ത
നൂറ്റാണ്ടുകൾ ദ്യൂതമേറ്റിയ
മണ്ഡപങ്ങളിൽ
മങ്ങും നിലവിളക്കുകൾ
മണൽത്തരികിളിൽ
നിന്നുണർന്നെഴുനേറ്റു 
തീയാളും വനങ്ങളിലൂടെ
ത്രിനേത്രാഗ്നി കണ്ടുവന്ന
മൊഴിയിലുമൊരു തീക്കനൽ..
ഒരു നക്ഷത്രതിളക്കം..

No comments:

Post a Comment