മുദ്ര
ചുമരെഴുത്തുകൾക്കെന്നും
ഒരുപാധിയുടെ മുദ്ര കാണാനാവുന്നു
സർഗങ്ങളെയുപാധിയിലുമൊതുക്കാനാവില്ല
കനൽ വർണ്ണമാർന്നൊരു സന്ധ്യയിൽ
നക്ഷത്രങ്ങൾക്കൊരു മൂടുപടമിടാൻ
കൃഷ്ണപക്ഷത്തിനെന്നുമാവുകയുമില്ല
ഇടനാഴിയിലല്പം നേരമിരിക്കുമ്പോൾ
ഓർമ്മകളുലത്തീയിലിടും
വർത്തമാനകാലം..
എത്രതീ കുടിച്ചിട്ടും കരിഞ്ഞുപുകയുന്ന
വർത്തമാനകാലം..
മുങ്ങിതോർന്നുവന്നമഴയിലൊഴുകിയിട്ടും
മായാത്തൊരു കരിഞ്ഞപൂവിന്നിതളുകൾ..
കാലം മടക്കിയൊടിച്ചൊരു
ഗ്രന്ഥപ്പുരയ്ക്കുള്ളിൽ
തീരാക്കടങ്ങളുടെ പ്രബന്ധം..
ഉപാധിമുദ്രയുടെ വ്യാസനിർണയത്തിൽ
ചുരുങ്ങാനാവാത്തൊരാകാശം
വിതാനങ്ങളിൽ നിന്നും തുളുമ്പിവീഴുമൊരു
നക്ഷത്രവിളക്ക്
കൈയിലൊരു മഞ്ഞുപുരണ്ട മൺതരി
ഇടയിലോ ഉടഞ്ഞുതീരാത്തൊരു സ്വരം
പുൽപ്പായയിലിരുന്നു ജപിക്കും
ഡിസംബർ...
എത്ര തണുപ്പാർന്നതീ ഉദ്യാനവനം
യാത്രയ്ക്കൊരുങ്ങിയ പായ്ക്കപ്പലിൽ
നിറയും അക്ഷരങ്ങൾ..
ഉപാധിരേഖകളിലുടക്കി വലിക്കും
ഒരു ഭൂവർണം..
ശരത്ക്കാലത്തിനുമതേ നിറമായിരുന്നുവോ...
No comments:
Post a Comment