Friday, December 2, 2011


ഡിസംബർ


ഇന്നലെയിലൂടെ ഇന്നിലേയ്ക്കുള്ള 
ദൂരമളന്ന മുഴക്കോലിൽ
തട്ടിയുടഞ്ഞ മേച്ചിലോടുകൾ..
ആകാശകമാനങ്ങളറിയും
മഴയുടെയാദികാവ്യം..
മുന്നിൽ പ്രാചീനകാവ്യങ്ങളുടെ
പ്രപഞ്ചനൈവേദ്യം..
അകലങ്ങളുടെയനന്തദൂരം..
അതിനിടയിൽ
സ്വർണചിന്തുകളുമായുറങ്ങും
ശരത്ക്കാലം..
അറിഞ്ഞിരിക്കുന്നു
അരികുകളിൽ തുന്നിയിട്ട
അരുളപ്പാടുകൾ..
വർത്തമാനകാലമെഴുതും
കടം കഥയ്ക്കപ്പുറം
മാഞ്ഞ നവംബർ ..
ഡിസംബർ ഒരിടവേള
തുളസിപ്പൂക്കൾ പൊഴിഞ്ഞ
സന്ധ്യ
പാരിജാതങ്ങൾക്കരികിൽ
നക്ഷത്രതിളക്കം കണ്ടുണർന്ന
ഒരു കാവ്യത്തിൻ സന്ധ്യ..

No comments:

Post a Comment