മൊഴി
പറഞ്ഞുതീർന്നൊരു കഥയ്ക്കരികിൽ
അക്ഷരങ്ങൾ..
ഇന്നലെയുടെ കാവ്യങ്ങളിൽ
തട്ടിയുടഞ്ഞ ദിനങ്ങളെഴുതിയിട്ട
സംവൽസരങ്ങളുടെ
മാഞ്ഞുപോവുമശാന്തിപത്രം...
അതിനരികിലോ
പ്രഭാതത്തിൻ പ്രണവപ്രവാഹം..
മിന്നലലുക്കകളിൽ, തുലാവർഷമഴയിൽ
നീർച്ചാലും കടന്നെത്തിയ
കടലോരത്തിൽ
മിന്നും മണൽതരികളിലെഴുതിയ
അക്ഷരമാല്യം..
ഉപഭൂഖണ്ഡത്തിനൊരു ദിശയിൽ
വീണ്ടുമൊരുപവാസസഖ്യം
തുന്നിക്കൂട്ടിയ ഭൂപടത്തിൽ
സ്വാതന്ത്ര്യം വിലങ്ങിൽ...
പതാകയുമായ് നീങ്ങുമൊരാരവം..
വിരലിലൊരു വിസ്മയപ്പൂ
ലോകം ഭൂപടരേഖയിൽ
നിന്നുയർത്തെഴുനേറ്റക്ഷരങ്ങളിലൂടെ
ഒരു മഞ്ഞുകാലപ്പൂവായി
വിരൽതുമ്പിൽ വിടരുമ്പോൾ
ഭൂമിയെഴുതുന്നു വീണ്ടും..
ചുമരെഴുത്തുകൾ തൂത്തുമായ്ക്കും
മനസ്സിലുണരുന്നു
വീണ്ടും ഒരു കവിത..
പറഞ്ഞുതീർന്നൊരു കഥയ്ക്കരികിൽ
മുത്തുമണിപോലെയൊഴുകും
ഇന്നലെയുടെ കാവ്യങ്ങളിൽ
തട്ടിയുടഞ്ഞ ദിനങ്ങളെഴുതിയിട്ട
സംവൽസരങ്ങളുടെ
മാഞ്ഞുപോവുമശാന്തിപത്രം...
അതിനരികിലോ
പ്രഭാതത്തിൻ പ്രണവപ്രവാഹം..
മിന്നലലുക്കകളിൽ, തുലാവർഷമഴയിൽ
നീർച്ചാലും കടന്നെത്തിയ
കടലോരത്തിൽ
മിന്നും മണൽതരികളിലെഴുതിയ
അക്ഷരമാല്യം..
ഉപഭൂഖണ്ഡത്തിനൊരു ദിശയിൽ
വീണ്ടുമൊരുപവാസസഖ്യം
തുന്നിക്കൂട്ടിയ ഭൂപടത്തിൽ
സ്വാതന്ത്ര്യം വിലങ്ങിൽ...
പതാകയുമായ് നീങ്ങുമൊരാരവം..
വിരലിലൊരു വിസ്മയപ്പൂ
ലോകം ഭൂപടരേഖയിൽ
നിന്നുയർത്തെഴുനേറ്റക്ഷരങ്ങളിലൂടെ
ഒരു മഞ്ഞുകാലപ്പൂവായി
വിരൽതുമ്പിൽ വിടരുമ്പോൾ
ഭൂമിയെഴുതുന്നു വീണ്ടും..
ചുമരെഴുത്തുകൾ തൂത്തുമായ്ക്കും
മനസ്സിലുണരുന്നു
വീണ്ടും ഒരു കവിത..
No comments:
Post a Comment