ഡിസംബർ.....
ദൃശ്യമാം മഴ
ധനുമാസഗാനം...
എഴുതി മായാതെ
ഇടനാഴിയിൽ നിമിഷങ്ങൾ...
പുകമഞ്ഞ് മൂടിയ ദിനാന്ത്യം
വിശിഷ്ടസഭകളുടെയാവരണം..
ശബ്ദരേഖയിലൊതുങ്ങാതെ
നിരതെറ്റിവീഴും വിളംബകാലം..
ഭൂമിയുടെ സാക്ഷ്യമാകാശം..
വിരലിൽ മായാതെയൊരുസ്വരം
അനന്യമാമൊരു സർഗം...
മഴ തണുപ്പിക്കുമൊരു
സായന്തനം..
അറിവിന്നെഴുത്തുപുരയിൽ
മിഴിയേറ്റിനിൽക്കുമൊരുതരിവെട്ടം..
തിരശ്ശീലകൾക്ക് മുന്നിൽ
കരിന്തിരികത്തും കൽപ്പനകൾ..
അറിഞ്ഞതുമറിയാത്തതും
തട്ടിവീണുടഞ്ഞ ദർപ്പണത്തിനൊരുചില്ലിൽ
നിന്നുണരുമരയാലിലകൾ..
ഋജുരേഖകളിൽനിന്നകലും
പ്രകൃതി..
വിരലിൽ വിസ്മയം പോലെ
മായുന്നു പലതും
പശ്ചാത്തലങ്ങൾ...
ഋതുക്കൾ..
ദിനങ്ങൾ...
ഇടവേളകൾ...
അതിനിടയിൽ
ഒരുടഞ്ഞ നിമിഷത്തിൽ
നിന്നടർന്നടർന്നുതീരും
ഡിസംബർ.....
No comments:
Post a Comment