Saturday, December 3, 2011


സ്മൃതി
ജപമണ്ഡപത്തിനരികിൽ
ശാന്തിമന്ത്രമുരുക്കഴിക്കും
പ്രപഞ്ചത്തിനൊരു ശ്രുതി..
ഉൽകൃഷ്ട്മായൊരു 
കാവ്യസർഗത്തിനൊരുവരി
പോലെയാകാശം...
പറയാതെപോയ 
കഥയുടെ പവിത്രക്കെട്ടിൽ
നിന്നൂർന്നുവീഴും തീർഥം...
ഇടവേളയുടെ മൂടുപടത്തിൽ
മുഖം നഷ്ടമായ പകൽ..
കൃഷ്ണപക്ഷം മായ്ച്ച നക്ഷത്രതിളക്കം..
ഇലച്ചീന്തുകളിൽനിന്നിറ്റുവീഴും
മഞ്ഞുതുള്ളിപോൽ വീണ്ടുമുണരും
പ്രഭാതം..
കടും കെട്ടുവീണ ദർഭനാളങ്ങളി,ലൊഴിഞ്ഞ
പാത്രങ്ങളിൽ തൂവും മഴ
നിമിഷങ്ങളുടെ തണുത്ത ഡിസംബർ..
മേഘദൂതുകളിൽ മാഞ്ഞ ഒരു കാവ്യം..
നടന്നുനീങ്ങിയ ദൂരമളക്കാനാവാതെ
വിരലിൽ കൂട്ടിരിക്കും സ്മൃതി..
വിസ്മൃതിയ്ക്കുമൊരു മൊഴി..
ഇടയിലൊരു ശരത്ക്കാലം..
ഇലപൊഴിയും കാലം
കൊഴിയുമോരോയിലയിലും
ഒരോവരിക്കവിത..

No comments:

Post a Comment