Wednesday, February 1, 2012

മൊഴി


ഭൂമിയുടെ മൺദീപങ്ങൾ
തെളിയും വാതിലിനരികിൽ
ആർഷഭാരതസങ്കല്പം..
മറ്റൊരു വാതിലിനരികിൽ
ശിരസ്സിലെ ഭാരം 
പെരുപ്പിക്കാനെന്നപോൽ
അണിനിരക്കും
അനാകർഷക ശീർഷകങ്ങൾ..
അനേകജന്മദൈന്യം
മാഞ്ഞുതീരുന്നതിങ്ങനെയോ


നാലുമടക്കിലിത്തിരി മഷിപൊതിഞ്ഞ
ലോകത്തിന്റയടുക്കുപാത്രത്തിനൊരുതട്ടിൽ 
അഹം എന്നൊരാത്മീയഭാവം


മറന്നിട്ടൊരു ദിനത്തിനുള്ളിലറിയാതെ
മാഞ്ഞുപോകും സംവൽസരങ്ങളുടെ
ദിനാന്ത്യക്കുറിപ്പുകൾ


വാതിലിനരികിൽ
കാവലാൾക്കാരുടെ
കലാപം..
മനസ്സിനുള്ളിൽ
വലയം ചുറ്റിയ
വളയങ്ങളുടെ നടുക്കം..


പടർന്നുപന്തലിച്ച
പലേ ചിന്തകളിലൊന്നുമാത്രം
മായാതെയിരിക്കുന്നു
ഒരു കാവ്യസങ്കല്പത്തിൻ
മുത്തുചിപ്പി..





No comments:

Post a Comment