മൊഴി
പാടവരമ്പിലൂടെ
നടന്നുനീങ്ങിയ നൂറ്റാണ്ടുകൾ
നെയ്ത വയലേലകളിലിന്നും
ചക്രം തിരിഞ്ഞൊഴുകും
നീർക്കണങ്ങൾ
വരണ്ടുണങ്ങിയ
ചോലകൾക്കരികിൽ
മദ്ധ്യാഹ്നമിറ്റിക്കുന്നു
അഗ്നി..
മിന്നാമിനുങ്ങുകൾ
തൂവിയ ഇത്തിരിപ്രകാശത്തിനപ്പുറം
അനേകനൂറ്റാണ്ടുകളുടെ
വിശ്വാസം മിഴിയിലേക്കൊഴുക്കും
ആകാശനക്ഷത്രങ്ങൾ..
ലോകത്തിനതിരിട്ടൊഴുകിയ
ആശങ്കകൾക്കൊടുവിൽ
വിരൽതുമ്പിൽ നിറഞ്ഞുതുളുമ്പുന്നു
അമൃതുതുള്ളിപോലൊരു
സർഗം...
മറന്നിട്ട വിസ്മയങ്ങൾ
മൗനവും കടന്ന്
ചില്ലുകൂടിനുള്ളിൽ
തപസ്സിലായ നാളിൽ
മനസ്സിലുണർന്നു
ഒരു മുനമ്പ്..
No comments:
Post a Comment