ജാലകങ്ങൾ
അക്ഷരങ്ങളിലൂടെ,
അയഥാർഥങ്ങളിലൂടെ,
അറിവില്ലായ്മയിലൂടെ
സംവൽസരങ്ങൾ
തിരശ്ശീലനീക്കി
അരങ്ങിലെ നാടകത്തിൻ
ആദിമധ്യാന്തത്തിനശാന്തിയുമായ്
നടന്നുനീങ്ങുന്നു
അഗ്നിസ്ഫുലിംഗങ്ങൾക്കിടയിൽ
ഒരാർദ്രനക്ഷത്രം
മിഴിയിലും മൊഴിയിലും
കാവ്യക്ഷരങ്ങൾ തേടിനടന്ന
ആകാശമുദ്ര..
പണിതിട്ട മണ്ഡപങ്ങളിൽ
പഴയസ്മരണകൾ
കൽസ്തൂപങ്ങളായ്
മാറിയിരിക്കുന്നു
അതിലുറങ്ങുന്നു
ഒരു പ്രാചീനഭാവം..
ഋതുക്കളുടെയോരോ
പ്രതിബിംബവും
നീർത്തിയിട്ട
പ്രപഞ്ചവർണത്തിനരികിൽ
പ്രകൃതിയുടെ
ഹരിതാഭമാമൊരു ചേല..
ജാലകവിരിനീക്കി
കണ്ട ലോകമെത്ര സങ്കീർണ്ണം
അതിനാലിനിയൽപ്പനേരമീ
ജാലകങ്ങൾ
ഭദ്രമായടച്ചുതഴുതിടാം..
ആകാശം കാണാനൊരു മിഴി
ഭൂമിയിലിരുന്നെഴുതാൻ
ഹൃദ്സ്പന്ദനശ്രുതി
അതിനെയിടവിട്ടിടവിട്ടുലയ്ക്കും
പാതയോരത്തൊഴുകും
ആരവവും മറക്കേണ്ടതുണ്ട്
വർത്തമാനത്തിൻ
അതിസങ്കീർണ്ണതയിൽ
നിന്നുമകന്നകന്നു പോകും ഭൂമി..
തുളസിമുത്തുകളിൽ
നിന്നുണർന്നുവരും ജപമന്ത്രം
മനസ്സിലെ കവിത...
അക്ഷരങ്ങളിലൂടെ,
അയഥാർഥങ്ങളിലൂടെ,
അറിവില്ലായ്മയിലൂടെ
സംവൽസരങ്ങൾ
തിരശ്ശീലനീക്കി
അരങ്ങിലെ നാടകത്തിൻ
ആദിമധ്യാന്തത്തിനശാന്തിയുമായ്
നടന്നുനീങ്ങുന്നു
അഗ്നിസ്ഫുലിംഗങ്ങൾക്കിടയിൽ
ഒരാർദ്രനക്ഷത്രം
മിഴിയിലും മൊഴിയിലും
കാവ്യക്ഷരങ്ങൾ തേടിനടന്ന
ആകാശമുദ്ര..
പണിതിട്ട മണ്ഡപങ്ങളിൽ
പഴയസ്മരണകൾ
കൽസ്തൂപങ്ങളായ്
മാറിയിരിക്കുന്നു
അതിലുറങ്ങുന്നു
ഒരു പ്രാചീനഭാവം..
ഋതുക്കളുടെയോരോ
പ്രതിബിംബവും
നീർത്തിയിട്ട
പ്രപഞ്ചവർണത്തിനരികിൽ
പ്രകൃതിയുടെ
ഹരിതാഭമാമൊരു ചേല..
ജാലകവിരിനീക്കി
കണ്ട ലോകമെത്ര സങ്കീർണ്ണം
അതിനാലിനിയൽപ്പനേരമീ
ജാലകങ്ങൾ
ഭദ്രമായടച്ചുതഴുതിടാം..
ആകാശം കാണാനൊരു മിഴി
ഭൂമിയിലിരുന്നെഴുതാൻ
ഹൃദ്സ്പന്ദനശ്രുതി
അതിനെയിടവിട്ടിടവിട്ടുലയ്ക്കും
പാതയോരത്തൊഴുകും
ആരവവും മറക്കേണ്ടതുണ്ട്
വർത്തമാനത്തിൻ
അതിസങ്കീർണ്ണതയിൽ
നിന്നുമകന്നകന്നു പോകും ഭൂമി..
തുളസിമുത്തുകളിൽ
നിന്നുണർന്നുവരും ജപമന്ത്രം
മനസ്സിലെ കവിത...
No comments:
Post a Comment