Thursday, February 9, 2012


മൊഴി


ഇരുണ്ട
രാത്രിയിന്ന്
ഭൂമിയിലേയ്ക്കിട്ടു
അല്പം കറുപ്പ്
അതിനരികിൽ
ഭൂമിയെഴുതി
കറുത്ത രാത്രീ
എത്ര ചായം തേച്ചാലും
നിന്റെ മനസ്സിൻ
കറുപ്പങ്ങനെതന്നെയിരിക്കും


പ്രഭാതത്തിൽ
കാണാനായി
കലാപത്തിൻ 
ചുമന്ന കൊടികൾ
അപായചിഹ്നം


ഭൂമിയുടെ മുഖമുദ്ര
സൂക്ഷിക്കുമറയുടെ
അടച്ചിട്ട വാതിൽ
തള്ളിതുറന്നാരോ
പ്രതിഷ്ടിച്ചു
അറിവില്ലായ്മ


ഹരിതാഭമാം
പ്രകൃതീ
എന്റെ വിരലുകളിലെന്തേ
നീയൊഴുക്കുന്നു
ചന്ദനസുഗന്ധം


മിഴിനീരുണങ്ങിയ
പാടം കൊയ്തുകിട്ടി
കൈനിറയെ
അക്ഷരങ്ങൾ
അതിൽ നിന്നുണർന്നു
മനോഹരമാം
ഒരു ഭൂകാവ്യം..

No comments:

Post a Comment