Wednesday, February 8, 2012

മൊഴി


മിഴിയിലേയ്ക്കൊഴുകുമൊരു
പ്രപഞ്ചകൗതുകം
അനന്തകോടിതാരകങ്ങളിലെ
ആത്മീയതയിൽ നിന്നുണരും
മൃദുവാം പ്രകാശം..
മനോഹരമാമൊരു
കാവ്യസങ്കല്പം..


ഒരു പൂവുനുള്ളിയെറിയുന്നതുപോൽ
മനസ്സിലുണരുണരുമക്ഷരങ്ങളെ
ഇറുത്തുമാറ്റാനാവുമോ
ഇലപൊഴിഞ്ഞ ശിഖരങ്ങളിൽ
മഴയൊഴുകും നേരമുണരും
തളിരിലകൾ പോലെ
അക്ഷരങ്ങൾ വീണ്ടും 
തളിരിടും


ദീർഘചിഹ്നങ്ങളിലുടക്കിവീണ
സ്വരങ്ങളിൽ നിന്നുണർന്ന
ദിനങ്ങളിലെ പ്രഭാതത്തിലും
ചില്ലുതരികളിൽ വീണ
മൺ തരിയിലും
മായാതെ നിന്നു
ആകാശത്തിൽ
നിന്നൊഴുകിയ 
ഗംഗാജലത്തിനൊരു
തീർഥഭാഗം..



ആകാശവാതിലിനരികിൽ
നിന്നും നിയോഗം പോലെ 
കാണാനായൊരു ലോകം
അതിന്റെയോരോയിതളിലുമൊരു
ചോദ്യചിഹ്നം
അറിയേണ്ടതതുപോലെയൊരു 
ലോകവുമായിരുന്നില്ല...



അരികിലൊരു
പതാകയുടെ മാൽസര്യവിപ്ലവം
ശൈത്യപ്പുരയിലെ
നെരിപ്പോടിൽ
അഗ്നിവർണപതാക
അശോകമുദ്ര മാഞ്ഞ 
ത്രിവർണം

No comments:

Post a Comment