Sunday, February 5, 2012


ശംഖിലുറങ്ങിയ കടൽ


അതിരുകളുടെ
വേലിപ്പടർപ്പിൽ
ദിക്കുകളുടെ
ദിശമാറ്റം..


അക്ഷരങ്ങളെയുടയ്ക്കാതെ
തിരികല്ലിലേറ്റാതെ
മുത്തുപോൽ കോർക്കുമ്പോൾ
അതിനുണ്ടാവുന്നു
ഒരു കാവ്യത്തിൻ
നക്ഷത്രപ്രകാശം..


നീർത്തിയിട്ട
രാഗമാലികയിലെ
സായന്തനരാഗം
അശോകപ്പൂവിൻ
നിറമാർന്ന സന്ധ്യ


മഴപെയ്തുതീർന്നൊരു
വർഷകാലസന്ധ്യയിൽ
ശംഖിലുറങ്ങിപ്പോയി
മനസ്സിലെ കടൽ


ശ്വാസനിശ്വാസങ്ങൾ
തണുക്കും
ഇടനാഴിയിലെ തണുപ്പിൽ
തീവ്രപരിചരണത്തിൽ
നിന്നുണരും കാവ്യഭാവമേ
ആഴക്കടലിലേയ്ക്കൊഴുകിയാലും..

No comments:

Post a Comment