Saturday, February 4, 2012


അക്ഷരങ്ങൾ


വാതിലിനരികിലെ
അനാകർഷകശീർഷകങ്ങൾ
അതിന്റെയുള്ളിലൊരു നന്മയോ,
നൈർമ്മല്യമോ  
കാണാനാവുന്നുമില്ല
എങ്കിലുമതുപേഷിക്കാനതിന്റെ
ഉടമസ്ഥർക്കൊരു
താല്പര്യവും കാണുന്നുമില്ല


തർജ്ജിമതട്ടിലെ
നിർവ്യാജപ്രണയം 
പ്രതിദോഷങ്ങൾ ചെയ്ത്
എത്ര നിഷ്ഠൂരമായ്
ശിശുവിനെപ്പോലെ
നിഷ്ക്കളങ്കമായ് പൊറുക്കുവാൻ
അയാൾക്കായുമില്ല..


ഒരു വശം തൂങ്ങിയാടും
മനുഷ്യമനസ്സിൻ തുലാസുകൾ 
കണ്ടുമതിയായിരിക്കുന്നു
ഒരോ അന്യായതൂക്കവും തൂവും 
അധികന്യായങ്ങളെ 
ഭൂമിയുമളക്കുന്നു
ആകാശവാതിലിൻ തുലാസിൽ...


മനസ്സിന്റെയോരോ കോണിലും
അടർത്തിമാറ്റാതിരിക്കാനെന്നപോൽ
പലരും പശതേച്ചുറപ്പിച്ച
മുറിപ്പാടിന്റെയോരോ ഓർമ്മയും 
ചോരചിന്തിക്കിടക്കുന്നു..
അതൊന്നൊന്നായി 
മാഞ്ഞുപോകും വരെയും
ആകാശവും പൊഴിയിക്കട്ടെ
അനന്തതാരകങ്ങളിൽ
അക്ഷരങ്ങളുടെ
നറും വെളിച്ചം


ഋതുപ്പകർച്ചകളി
കാൽപ്പദം തെറ്റിവീണ
ഒരു സ്വരം
വീണ്ടും ഹൃദയത്തിലേയ്ക്ക്
നടന്നുവന്നു
അതിൽ കാണാനാവുന്നു
അനേകസാഗരങ്ങളുടെ
ഏകശ്രുതി..

No comments:

Post a Comment