Tuesday, January 31, 2012

ഭൂമിയുടെ പൂവുകൾ


ഭൂമിയെങ്ങെനെയില്ലാതെയാക്കാം
എന്നൊരു പ്രബന്ധമെഴുതിയതിലൊരു
കൈമുദ്രയുമേകിയുമാണാപുഴ
തിരികെയൊഴുകിയത്
അതിനാലാവാം
ഭൂമിയേകിയ യാത്രാമൊഴിയിലും
ചില്ലക്ഷരങ്ങളുടെ
മുറിപ്പാടുകൾ നിറഞ്ഞേറിയത്


പകർത്തെഴുത്തുഗീതം
പ്ലാസ്റ്റിക് പ്രണയകാവ്യം...
ഭൂമിയുടെ യഥാർഥപൂവുകളുടെ
സുഗന്ധമോ നൈർമ്മല്യമോ
അതിൽ കാണാതെപോയതിൽ
ആശ്ചര്യവുമില്ല


പ്രണയനാടകത്തിനെട്ടാം ഭാഗം
ദൃശ്യമാധ്യമങ്ങൾ
പണതുട്ടുകൾക്കായ് ചെയ്യും
പരസ്യവാചകം പോലെ
താഴ്ന്നിരിക്കുന്നു...


ആകാശവാതിലിനരികിൽ
എല്ലാമറിയും ദൈവമേ!
എന്തിനിങ്ങനെയന്ന്
ചോദിക്കുന്നേയില്ല
മുഖപടങ്ങളുടെ
കാപട്യത്തിനരികിൽ നിന്നും
ശാന്തിനികേതനത്തിലേക്ക്
കൈപിടിച്ചുയർത്തിയതിനായ്
ചായം പുരട്ടി വികലമാക്കാത്ത 
ഭൂമിയുടെ പൂവുകൾ
ശ്രീകോവിലിലർപ്പിക്കുന്നു...


No comments:

Post a Comment