Monday, January 2, 2012


മൊഴി
ആകാശത്തിനരികിൽ
മേഘകാവ്യം..
അയഥാർഥകൽപ്പനകൾ..
ഒരുതീരത്തിനെത്രയോ
മണൽത്തരിപോലൊഴുകും കഥകൾ..
ഭൂപാളങ്ങൾ...
സ്വരങ്ങൾ..
കാവ്യങ്ങൾ..
യാഥാർഥ്യങ്ങൾ..
ശംഖുകൾ..
കടൽചിപ്പികൾ..
മുനമ്പുകൾ..
നാദവാദ്യങ്ങൾ..
കൈയേറിയ മൺചിറ്റിനെത്ര
ഋണം??
ഒരു ഋതുവിനോളം..
മനസ്സിനൊരു കുരിശുപണിതാഘോഷിച്ച
അഭിനവക്രിസ്തുവിനോളം..
അറിവിന്റെ വാഴ്വുകളരുൾ ചെയ്യും
ആവൃതകുലസ്വപ്നദൃശ്യങ്ങൾ..
വ്യക്തം, വ്യാപ്തം..
കല്പനകളുടെയനന്തപർവം..
ആൽമരങ്ങൾ കഥയെഴുതുന്നു..
ഇലയനക്കങ്ങൾക്കിടയിൽ
നിഴൽതുള്ളികൾ..
അപരാഹ്നത്തിനയനിയിലെയഗ്നി..
മനസ്സിനൊരു  സന്ധ്യാദിപം...

No comments:

Post a Comment