മൊഴി
ആരവങ്ങളിലൊഴുകി
മാഞ്ഞിരിക്കുന്നു
അലക്കിതേച്ചുണക്കിയ
മുന്നിൽ കാണാനായ
വിവേകത്തിനവശേഷിച്ച
വിശ്വാസ്യതയും..
അതിരേറിയുദ്യാനത്തിൻ
നനുത്ത പ്രഭാതങ്ങളിൽ
വീണുചിതറിയ സ്ഫോടകഗോളങ്ങൾ
പറഞ്ഞുതന്നിരിക്കുന്നു
മൗനത്തിന്റെയാന്തരികാർഥം
എങ്കിലുമുദ്യാനപൂവുകളുടെ
കരിഞ്ഞയിതളിൽശേഷിച്ചു
ഒരുതുള്ളി അമൃത്..
ഒരു മഴതുള്ളി..
ഒരു നക്ഷത്രദീപം..
ശരിയും തെറ്റുമിടകലർന്ന
എടുക്കാനാവാതെ
ഭാരത്തിനോരോ കല്ലിലും
കരുതിക്കൂട്ടിപ്പെരുപ്പിച്ചയെത്ര
ഉപാഖ്യാനങ്ങൾ..
അടഞ്ഞ വാതിലുകൾ
പെരും മുഴക്കങ്ങളിലുടഞ്ഞുതകരുമ്പോൾ
വീണ്ടുമറിയാനായി
മൗനത്തിൻ യാഥാർഥ്യം...
ദർപ്പണങ്ങളരങ്ങിലേറ്റിയ
ഉൽപ്രേക്ഷാലങ്കാരത്തിൽ
അറിയാനായതൊരു സമദൂരം
മൗനം സഞ്ചരിക്കാനിടയുള്ള
ദൈർഘ്യം..
അളവുകോലുടഞ്ഞുതകർന്നൊരാദിപർവം
അനേകദിനങ്ങളിലെയറിയാത്തൊരറിവ്
സംവൽസരങ്ങളുടെ തണുത്ത മുഴക്കം..
അതിനപ്പുറമനന്തതയുടെയൊരിതൾ..
No comments:
Post a Comment