Monday, January 9, 2012


 ജനുവരി
അഗ്രഹാരത്തിനൊരു മന്ത്രം
ഘനീഭവിക്കും സർഗങ്ങൾക്കും
എഴുതിമാഞ്ഞ ദിനങ്ങൾക്കും
ഏറിയൊഴുകിയ കടലിനും
എഴുത്തുമഷിയ്ക്കും
ഉടച്ചുലച്ച സ്വപ്നങ്ങൾക്കും
അരിപ്പൊടിക്കോലങ്ങൾക്കും
പരിസ്ഥിതിനിർണയങ്ങൾക്കും
വഴിമാറിയ ചിന്തകൾക്കും
ലയം മറന്ന ചിലമ്പുകൾക്കും
മറന്നിട്ടൊരു ഗ്രാമത്തിനും
തിടുക്കം കൂടിയോടിയ
നഗരപാതയ്ക്കും,
പലവട്ടമെഴുതിയൊരവധിക്കാലം 
പോലെ  മാഞ്ഞുപോയ ഇടവേളകൾക്കും
നിഗൂഢമാം സങ്കീർണ്ണത...
ചിതറും മൺ തരിപോൽ
ചിലമ്പിനോട്ടുമണിപോൽ
ചില്ലക്ഷരങ്ങൾ..
അറിവിനൊരു മന്ത്രം
ആകാശത്തിനുമൊരു മന്ത്രം
സ്വരങ്ങളിലൊരു മന്ത്രം
ശ്രുതി തെറ്റിയ തീരങ്ങളിൽ
തണുത്തറഞ്ഞ ശൈത്യം പോലെ
നടന്നു നീങ്ങും ജനുവരി...

No comments:

Post a Comment