Saturday, January 7, 2012


മൊഴി
ഇലപ്പൊട്ടുകളിൽ
കാലഘരണപ്പെട്ട മുറിവുപാടുകൾ
പ്രഭാതമൊരു സ്വാന്തനഗാനം
വിളംബരത്തിനാരവങ്ങളിൽ
നൃത്യമാടും യുഗപ്പകർച്ചകൾ
സംഘഗാനത്തിനിഴതെറ്റിയ
മൈതാനങ്ങളിൽ
തണുത്തുമരവിക്കും സമാധികൾ
കനൽ തൂവും എറ്റ്ന
അഗ്നിശിലകൾ..
അഗ്നേയാസ്ത്രങ്ങൾ..
കമാനങ്ങൾക്കരികിൽ
അറിവിന്റെയക്ഷരകാലം
തെറ്റിയ മേഘചിത്രങ്ങൾ
കാണെക്കാണെ താണുവരും
പതാകയുടെ ദു:ഖാചരണം
കാവ്യാത്മകാമൊരു കഥാഗാനം
ചരടിൽ കോർക്കാം
ഉടഞ്ഞ ചില്ലുകൾ..
ഉടഞ്ഞ മൺ തരികൾ..
അരയാലിലയനക്കങ്ങൾ...
അരക്കാൽതുട്ടുരുക്കിപ്പൊലിപ്പിക്കും
വിവേകം..
തീരമേറ്റിയ കടൽചിപ്പികൾ,
ശംഖുകൾ..
പുഴ മറച്ച കയങ്ങൾ..
കൺകെട്ടുജാലം
അറിഞ്ഞതുമറിയാത്തതും
തേടിയൊടുവിലൊരു
പൂവിതൾ ചേർത്തെഴുതിയ
ശരത്ക്കാലസർഗം..
ഋണബോധത്തിനീരടി
വിരലിലെ ശംഖമുദ്ര
കടൽതിരയിൽ മുങ്ങിയ അഴിമുഖം...
ഉടഞ്ഞ സ്വരങ്ങളിലുണരട്ടെ
സങ്കല്പം..
പ്രഭാതത്തിനൊരു സാക്ഷ്യം..

No comments:

Post a Comment