Wednesday, January 4, 2012


മൊഴി
ജാലകവാതിലിടച്ചിരിക്കും
അക്ഷരങ്ങൾ..
ധൂപപാത്രങ്ങളിൽ 
ചന്ദനത്തരിയേറ്റിയെത്രനാൾ
എങ്കിലും ജാലകവിരികൾക്കരികിലിപ്പോഴും
മുഖാവരണങ്ങളേറ്റും ഗന്ധകഗന്ധം..
ചുമരുകളിൽ 
ഹരിതവർണ്ണമാം ഇലച്ചായചിത്രം
ആരോ ചുമരിലെഴുതിയിടുന്നു
അറിയാത്ത ലിപികൾ...
അനേകനൂറ്റാണ്ടുകളുടെ
ചരിത്രം..
അരുളപ്പാടുകളുടെയനന്തദൂരം...
അളന്നളന്നു തൂക്കം തെറ്റിയ
മൺതരികൾ...
ഉടഞ്ഞമൺകുടത്തിൽ
നിന്നൊഴുകുമൊളിപ്പിച്ച
പ്രകാശം..
പദയാത്രയുടെ നേർപ്പിച്ചാറ്റിയ
സായാഹ്നം...
ഉദ്യാനമൊരാദികാവ്യവാത്മീകത്തിൽ
ജാലകവാതിലിനരികിലൂടെ
നടന്നുനീങ്ങും പകൽ...
അധികമായതുമതുതന്നെ
എഴുതിയെഴുതിനിറങ്ങൾ
മാറിതൂത്തൊരു ചുമർചിത്രം..
ആവരണങ്ങളുടെയധിഭാവുകത്വം
വർത്തമാനകാലത്തിനൊരിതൾ...
ഓളങ്ങളിലൊഴുകിനീങ്ങുമൊരിലപോലെ
ഋതുക്കൾ..

No comments:

Post a Comment