Saturday, January 7, 2012


പ്രതിധ്വനി..
ഒരിക്കലൊരു
ശൈത്യക്കടലിനരികിൽ
പ്രശാന്തിയുടെ സമുദ്രവുമുണ്ടാകാം
എന്നുകരുതി..
പക്ഷെ രാജപടയോട്ടങ്ങൾ
പകിട്ടുനഷ്ടമാക്കിയൊരു
രാജപദങ്ങളിൽ
ചരിത്രരേഖയിലെയാലേഖനങ്ങളിന്ന്
ശിരസ്സുതാഴ്ത്തിനിൽക്കുന്നുവോ....
പടക്കോപ്പുമായുപവസിച്ച വിപ്ലവം
ത്രിവർണത്തിലേറ്റിയതൊരു നടുക്കം..
അതുമൊരരങ്ങിലെയഭിനയമോ
വിലയിട്ടെടുക്കും സിംഹാസനത്തിനരികിൽ
വിതുമ്പുന്നുവോ നന്മയുടെ നറും പൂവുകൾ
പൊടിപടലങ്ങളാൽ മൂടിയൊരവികസിതവീഥിയിൽ
മന്ദീഭവിക്കും ചിന്തകളിൽ
ചരിത്രം സൂക്ഷിക്കട്ടെ രാജകിരീടങ്ങൾ ...
പടനയിച്ചാലും....
ഉപവസിച്ചാലും...
രാജ്യത്തിന്റെ കീറിമുറിഞ്ഞ 
ഹൃദയധമിനികളിലൊഴുകട്ടെ
ഇരുണ്ട, ഈണം തെറ്റിയ വിപ്ലവഗാനങ്ങൾ..
തിരശ്ശീലതാഴട്ടെയരങ്ങിൽ..
കണ്ടുകണ്ടൊരു മഴക്കടലുറഞ്ഞു...
ജാലകമടച്ചകത്തിരിക്കുമ്പോൾ
ഹൃദസ്പന്ദനലയമൊരു
തന്ത്രിവാദ്യം പോലെ...
എത്ര ഹൃദ്യം
അടച്ചുതഴുതിടുമറകളിൽ മുഴങ്ങും
പ്രതിധ്വനി...

No comments:

Post a Comment