Sunday, January 22, 2012


പ്രപഞ്ചത്തിനരികിലൂടെ


അനിതസാധാരണമായി
ഒന്നും സംഭവിക്കുന്നില്ല
നീതിപുസ്തകത്തിലെ
നീതിയെന്നും
ഒടിഞ്ഞുമടങ്ങിയ
ഒരു തൂക്കതെറ്റ്.


അമ്പുകളാൽ
മുറിഞ്ഞത് ഭൂഹൃദയം
പണമെറിഞ്ഞ് 
സ്തുതിപാഠകരെ
കടമെടുത്തത് സാമ്രാജ്യം


പ്രപഞ്ചത്തിനരികിലൂടെ
നടന്നെത്തിയത്
നൂറ്റാണ്ടുകൾക്ക് പിന്നിൽ
പാൻജിയ, പാന്തലേസ
ആദിസത്യങ്ങളുടെ
ചെപ്പിനുള്ളിലെത്രയറിവുകൾ..


തെറ്റിയ ന്യായം ലഘൂകരിക്കാനാവാതെ
മഷിതുള്ളികൾ
ഒഴുകിയ വളഞ്ഞും തിരിഞ്ഞുമുള്ള
വഴി മായ്ക്കാനാവാതെ പുഴ
എഴുതും വാക്കിലെയഗ്നിയണയ്ക്കാനാവാതെ
ശരത്ക്കാലം..


മിഴിയിൽ കടൽ
വഴിയോരത്തൊരു കൊഴിഞ്ഞ പൂവ്
നിഴലേറ്റ് നിഴലേറ്റ്
വിരലിലുറയും ജനുവരി..

No comments:

Post a Comment